ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം
May 17, 2026 07:26 AM | By PointViews Editor

പേരാവൂർ : സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടിയവരിൽ 17 പേർ തൊണ്ടിയിൽ സെൻ്റ് ജോൺസ് യുപി സ്കൂളിൽ നിന്ന്. മത്സരത്തിന് തയാറെടുക്കുന്ന കായിക താരങ്ങളെയും പരിശീലകനെയും ആദരിച്ചു. സംസ്ഥാന ഹാൻഡ് ബോളിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയ സെന്റ് ജോൺസ് യു പി സ്കൂൾ വിദ്യാർത്ഥികളെയും, പരിശീലകനെയും ആണ് സ്കൂൾ മാനേജമെന്റ്ന്റെയും, പിടിഎ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ അനുമോദിച്ചത്.

ആലക്കോട് പാടിയോട്ട്ച്ചാൽ ട്രൂ ലൈൻ ഇംഗ്ലീഷ് മിഡിയം സ്കൂളിൽ നടന്ന കണ്ണൂർ ജില്ല മിനി ബോയിസ്, ഗേൾസ് ഹാൻഡ്ബോൾ ജില്ല സെലക്ഷൻ ട്രയൽസിൽ വച്ചാണ് ജില്ലാ ടീമിനെ തിരഞ്ഞെടുത്തത്. ആരുഷി രാജേഷ്, നൈനിക വി സതീഷ്, അഡോണ മാത്യു, കെ എസ്‌ റോസന്ന, ജൂലിയറ്റ് മാണി, ത്വയബ അൻസീർ,കെ എസ്‌ പാർവണ, ശിവന്യ ബിജു പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്നുള്ള എട്ട് പേരും, ആൺകുട്ടികളുടെ വിഭാഗത്തിൽ നിന്ന് കെ. വാസുദേവ്,പി. പാർഥിപ്, ബിയോൺ ദേവസ്യ പി ബിജു, ഋതുദേവ് രജിഷ് , വി. ഉമ്മർ ഫൈസാൻ,വി.മുഹമ്മദ്‌, വി മുഹമ്മദ്‌ യാസീൻ, ആദിൻ മാത്യു അജേഷ്,അനൈ കൃഷ്ണഎന്നിങ്ങനെ ഒൻപത് പേരും ഉൾപ്പെടെ പതിനേഴ് പേരും കണ്ണൂർ ജില്ലയെ പ്രതിനിധികരിച്ചു സംസ്ഥാന ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഈ പതിനേഴ് പേരും തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂൾ വിദ്യാർത്ഥികൾ ആണ്. തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് അക്കാദമി ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സാന്ത്വനം സ്പോർട്സ് അക്കാദമിയുടെ പ്രസിഡന്റായ തങ്കച്ചൻ കോക്കാട്ട് ആണ് പരിശീലകൻ. ഈ മാസം 23,24 തിയ്യതികളിൽ കണ്ണൂരി വെച്ച് നടക്കുന്ന സംസ്ഥാന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധികരിച്ച് ഇവർ പങ്കെടുക്കും. അനുമോദന യോഗത്തിൽ പേരാവൂർ സെൻ്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി അസി. വികാരി. ഫാ.സെബിൻ പാലയ്ക്കൽ, ഫാ. സിറിൽ ചെറുകരകുന്നേൽ, ഹെഡ്മാസ്റ്റർ,മാത്യു ജോസഫ്, ജാക്സൺ മൈക്കൾ, നീനു ജോസഫ്, ഷൈൻ എം ജോസഫ് , റൂബി മോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.

All the members of the district team are from the same school. Congratulations to the students who qualified to participate in the state mini handball championship

Related Stories
പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി.  പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

Jun 6, 2026 03:11 PM

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി...

Read More >>
കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

Jun 6, 2026 10:33 AM

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ...

Read More >>
ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

Jun 6, 2026 09:38 AM

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന്...

Read More >>
കണിച്ചാർ ടൗണിൽ   ട്രാഫിക്ക് പരിഷ്ക്കരണം

Jun 5, 2026 04:05 PM

കണിച്ചാർ ടൗണിൽ ട്രാഫിക്ക് പരിഷ്ക്കരണം

കണിച്ചാർ ടൗണിൽ ട്രാഫിക്ക് പരിഷ്ക്കരണം...

Read More >>
പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

Jun 4, 2026 06:22 AM

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന്...

Read More >>
വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ.  ജനം ജാഗ്രത പാലിക്കുക

Jun 3, 2026 02:07 PM

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത പാലിക്കുക

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത...

Read More >>
Top Stories